സീതത്തോട്∙ ശബരിമലയിലെ ഉൾവനങ്ങളിൽ നിന്ന് സർക്കാർ ളാഹക്ക് സമീപം മഞ്ഞത്തോട്ടിലും പൂങ്കാവനത്തിലും പുനരധിവസിപ്പിച്ച വനവാസികൾ രൂക്ഷമായ കുടിവെള്ള ക്ഷാമത്താൽ വലയുന്നു. എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നു പറഞ്ഞാണ് ഇവരെ ഉൾവനത്തിൽനിന്ന് ഇവിടെ എത്തിച്ചത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയിൽ വനവാസികൾ അമർഷത്തിലാണ്.
ശബരിമലയ്ക്കു പോകുംവഴിയിൽ പെരുനാട് പഞ്ചായത്തിലെ ളാഹ മഞ്ഞത്തോട്, പൂങ്കാവനം പ്രദേശത്തു തമ്പടിച്ച ആദിവാസികളുടെ ദയനീയ അവസ്ഥ അധികൃതർ അറിഞ്ഞിട്ടും മുഖം തിരിക്കുകയാണ്. ട്രൈബൽ വകുപ്പും പഞ്ചായത്ത് അധികൃതരും വിഷയത്തോട് പ്രതികരിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മഞ്ഞത്തോട്ടിൽ വനത്തിൽ ഉണ്ടായിരുന്ന ഓലിയായിരുന്നു പ്രധാന ജല സ്രോതസ്. വേനലിന്റെ തീവ്രതയിൽ ഓലി വറ്റി വരണ്ടു. ളാഹ നിവാസികൾക്കു വെള്ളം എത്തിക്കാൻ വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വളഞ്ഞങ്ങാനം ജലവിതരണ പദ്ധതിയുടെ കുളത്തിനു സമീപം ഓലി നിർമിച്ച് ഇതിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്.
വനത്തിലെ മിക്ക നീർച്ചാലുകളും വറ്റിയതോടെ വന്യമൃഗങ്ങളും വെള്ളം കുടിക്കാൻ വളഞ്ഞങ്ങാനത്തുള്ള കുളത്തിലാണ് എത്തുന്നത്. പകൽ സമയത്തും കാട്ടാനകൾ അടക്കം എത്താറുണ്ടെന്നാണ് ആദിവാസികളുടെ സാക്ഷ്യം. വെള്ളം ശേഖരിക്കാൻ പോയവർ ആനയുടെ കൺമുൻപിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവങ്ങളും അനവധി. വനവാസികളോടുള്ള സർക്കാർ അവഗണനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…