ചേർത്തല: വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗദളിന്റെ നേതൃത്വത്തിൽ പുൽവാമാദിന അനുസ്മരണം നടത്തി ചേർത്തലയിലെ ബജ്‌റംഗദൾ പ്രവർത്തകർ.
പുൽവാമായിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാരുടെ ഓർമ്മയ്ക്കായി പുഷ്പാർച്ചനയും രാഷ്ട്ര രക്ഷക്കായി സന്ദേശവും നൽകിയാണ് ബജ്‌റംഗദൾ പ്രവർത്തകർ മടങ്ങിയത്. ഈ കാലഘട്ടത്തിൽ കേരളത്തിൽ രാഷ്ട്രവിരുദ്ധ ശക്തികൾ വളർന്നു വരുകയാണെന്നും രാഷ്ട്ര രക്ഷക്കായി പ്രതിരോധം തീർക്കുമെന്നും ബജ്‌റംഗദൾ പ്രവർത്തകർ ആഹ്വാനം ചെയ്തു.
2019 ഫെബ്രുവരി 14 ന് പുൽവാമായിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓർമ്മയ്ക്കായി ബജ്‌റംഗദൾ പാണാവള്ളി പ്രഖണ്ഡ് സമിതിയുടെ നേതൃത്വത്തിൽ ചേർത്തല NSS കോളേജ് ജംഗ്ഷനിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ ബജ്‌റംഗദൾ ജില്ലാ സംയോജക് ആർ കൃഷ്‌ണ ചന്ദ്രൻ,ആർ എസ് എസ് ഖണ്ഡ് സഹ കാര്യാവാഹ് ഗോപൻ ജി, വിശ്വഹിന്ദു പരിഷത്ത് പാണാവള്ളി പ്രഖണ്ഡ് സെക്രട്ടറി സുബീഷ് വീരമംഗലം ,ബജ്‌റംഗദൾ പാണാവള്ളി പ്രഖണ്ഡ് സംയോജക് സാംജിത്ത് എന്നിവർ പങ്കെടുത്ത ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. പുഷ്‌പാർച്ചന ചടങ്ങിൽ NSS കോളേജിലെ വിദ്യാർത്ഥികളും അണി ചേർന്നു.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…