സേനാ മെഡലുകൾ
ദില്ലി : രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. വിവിധ സേനാവിഭാഗങ്ങളിലെ 127 സൈനികരാണ് ഇത്തവണ മെഡലുകൾക്ക് അർഹരായത്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ചവരാണ് ഇത്തവണ മെഡലുകൾ ലഭിച്ച സൈനികരിൽ ഏറിയ പങ്കും
പുരസ്കാരങ്ങൾ ഇങ്ങനെ:
കീർത്തിചക്ര: 4 പേർക്ക്.
വീർചക്ര: 15 പേർക്ക്.
ശൗര്യചക്ര: 15 പേർക്ക്.
ധീരതയ്ക്കുള്ള സേനാ മെഡൽ: 58 പേർക്ക്.
വായുസേനാ മെഡൽ: 26 പേർക്ക്.
യുദ്ധ സേവ മെഡൽ: 9 പേർക്ക്.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത വ്യോമസേനയിലെ ഒന്‍പത് വൈമാനികര്‍ക്കാണ് വീര്‍ചക്ര ലഭിക്കുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ രഞ്ജിത് സിംഗ് സിദ്ധു, മനീഷ് അറോറ, അനിമേഷ് പട്‌നി, കുനാല്‍ കല്‍റ, വിങ് കമാന്‍ഡര്‍ ജോയ് ചന്ദ്ര, സ്‌ക്വാഡ്രണ്‍ ലീഡര്‍മാരായ സര്‍തക് കുമാര്‍, സിദ്ധാന്ത് സിംഗ്, റിസ്വാന്‍ മാലിക്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ആര്‍ഷ്വീര്‍ സിംഗ് താക്കൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ വൈമാനികര്‍.
കരസേനയില്‍ രണ്ട് പേര്‍ക്ക് സര്‍വോത്തം യുദ്ധസേവാ മെഡലും, നാല് പേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരവും ലഭിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് യുദ്ധസേവ മെഡല്‍ ലഭിക്കും. എയര്‍ വൈസ് മാര്‍ഷല്‍ ജോസഫ് സ്വാരസ്, എ.വി.എം പ്രജ്വല്‍ സിംഗ്, എയര്‍ കമാന്‍ഡര്‍ അശോക് രാജ് താക്കൂര്‍ എന്നിവരാണ് ഈ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഇവര്‍ക്ക് പുറമെ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാര്‍ക്കും യുദ്ധ സേവ മെഡല്‍ നല്‍കും.
മലയാളിയായ നാവികസേനാ കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേനാ മെഡല്‍ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദിന് യുദ്ധസേവ മെഡലും ലഭിക്കും. ബി.എസ്.എഫിലെ രണ്ട് പേര്‍ക്ക് വീര്‍ചക്ര പുരസ്‌കാരം സമ്മാനിക്കും.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…