Kerala

റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച് വീട്ടുജോലിക്കായി കൈമാറി; കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് മോചനം

കണ്ണൂർ: റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച് കണ്ണൂർ സ്വദേശിനിക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെ മോചനം. ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് നാട്ടിൽ സുരക്ഷിതയായി തിരിച്ചെത്തിയത്.

ബെംഗളുരുവിൽ ഹോട്ടൽ നടത്തിവരികയായിരുന്ന സോളിയെ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് പറഞ്ഞാണ് ഒമാനിൽ എത്തിച്ചത്. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പി.എ. ജമാലുദ്ദീൻ വഴിയാണ് യുവതിക്ക് ജോലി വാഗ്ദാനം ലഭിച്ചത്.

കഴിഞ്ഞവർഷം ഡിസംബർ 23 നാണ് സോളി ഒമാനിൽ എത്തിയത്. ഇതിന് പിന്നാലെ 800 റിയാലിന് ഇവരെ ഏജന്റിന് വിറ്റു. ഏജന്റ് പിന്നീട് 1500 റിയാലിന് ഒമാൻ സ്വദേശിക്ക് വീട്ടുജോലിക്കായി കൈമാറി. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിക്കുകയായിരുന്നു. ഒടുവിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നിർദ്ദേശപ്രകാരം എംബസി നടപടികൾ വേഗത്തിലാക്കിയതൊടെയാണ് സോളി നാട്ടിൽ തിരിച്ചെത്തിയത്.

anaswara baburaj

Recent Posts

വൈക്കം സത്യാഗ്രഹവും ദേശീയ നവോഥാനവും | ദേശീയ സെമിനാർ | LIVE

വൈക്കം സത്യാഗ്രഹവും ദേശീയ നവോഥാനവും | ദേശീയ സെമിനാർ | LIVE

7 mins ago

പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ! ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ…

2 hours ago

ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA

ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA

2 hours ago

തലൈവർ ഇനി അബുദാബിക്കും സ്വന്തം; സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ! യൂസഫലിക്കൊപ്പം ഡിസിടി ആസ്ഥാനത്തെത്തി സ്വീകരിച്ച് താരം

അബുദാബി: സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…

2 hours ago

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

3 hours ago

സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്ക്ക് നീക്കം? മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദേശം; ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…

3 hours ago