trikkakara-bjp-candidate
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എ എൻ രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ് എ എൻ രാധാകൃഷ്ണൻ. ശക്തമായ പോരാട്ടം ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ മുതിർന്ന നേതാവിനെ തന്നെ ബിജെപി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി യായി നിയോഗിച്ചത്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വര്‍ഷങ്ങളായി എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിർന്ന നേതാവാണ് എഎന്‍ രാധാകൃഷ്ണന്‍. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പികളില്‍ പാര്‍ട്ടിക്കായി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. മണ്ഡലത്തില്‍ വ്യക്തിപരമായ സ്വാധീനവും ദൗത്യം അദേഹത്തെ തന്നെ ഏല്‍പ്പിക്കാന്‍ കാരണമായി.
കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസിനേയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനേയുമാണ് എ.എൻ രാധാകൃഷ്ണൻ നേരിടുന്നത്. തിരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് പാർട്ടി സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ ഇരട്ട നീതിയാണെന്ന വിഷയം ഉയർത്തിയായിരിക്കും ബിജെപി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
അതേസമയം, എൽഡിഎഫും യുഡിഎഫും മണ്ഡലത്തിൽ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കാനൊരുങ്ങുകയാണ്. തൃക്കാക്കരയിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. ആം ആദ്മി സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…