jo-joseph
എറണാകുളം: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ ഇറങ്ങിയ വ്യാജ വീഡിയോ എല്‍.ഡി.എഫിന്റെ നാടകമാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. ജയിക്കാന്‍ എല്‍.ഡി.എഫ് എന്തുപണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഇത്തരത്തിലെ പ്രതികരണം.
എന്നാൽ, തനിക്കെതിരെ നടക്കുന്ന വ്യാജ വീഡിയോ പ്രചാരണം കുടുംബ ജീവിതത്തെ ബാധിച്ചുവെന്ന് ജോ ജോസഫ് വ്യക്തമാക്കി. സൈബര്‍ ആക്രമണത്തെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ തള്ളി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച പലവിധ വ്യാജ പ്രചാരണങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. താന്‍ വ്യാജമായാണ് ഡിഗ്രി നേടിയത് എന്നും പണക്കാരുടെ ഡോക്ടറാണ് താനെന്നും ഉള്ള വ്യാജ പ്രചാരണങ്ങള്‍ ഇവിടെ നടക്കുന്നെന്നും സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.
തൃക്കാക്കര അവസാന നിമിഷത്തിന്റെ പോരാട്ടം ചൂടിലാണ്. പരസ്യ പ്രചാരണം നാളെ അവസാനിക്കും. വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുല്‍ റഹ്മാന്‍, കളമശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…