കൊൽക്കത്ത : ബംഗാളിലെ മുതിർന്ന തൃണമൂൽ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന രൂക്ഷ വിമർശനവുമായി ബിജെപി എംപി ദിലീപ് ഘോഷ്. പാർട്ടി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. പാർട്ടിയിലേക്ക് പുതിയതായി ആളുകൾ എത്തുന്നില്ല. അതിനാൽ തന്നെ സംസ്ഥാനത്തിന് പുറത്ത് നിന്ന് ആളുകളെ കൊണ്ടുവരേണ്ട അവസ്ഥയാണ് ഇപ്പോൾ പാർട്ടിക്കുള്ളതെന്നും ദിലീപ് ഘോഷ് പരിഹസിച്ചു.
പാർട്ടിക്കുള്ളിൽ നല്ല സ്ഥാനാർത്ഥികൾ ഇല്ലെന്ന പ്രതിസന്ധിയാണ് തൃണമൂൽ ഇപ്പോൾ നേരിടുന്നത്. ഗുജറാത്തിൽ നിന്നോ ബിഹാറിൽ നിന്നോ അവർ സ്ഥാനാർത്ഥികളെ കൊണ്ടുവരണമെന്ന അവസ്ഥയാണ് ഇപ്പോൾ തൃണമൂലിനുള്ളത്. പാർട്ടിക്കുള്ളിൽ തന്നെ ആഭ്യന്തര കലഹം രൂക്ഷമാണെന്നതും അവർ നേരിടുന്ന പ്രതിസന്ധിയാണെന്നും ദിലീപ് ഘോഷ് പറയുന്നു.
കൂടാതെ, അഴിമതിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. അതുകൊണ്ട് തന്നെ ബംഗാളിലെ ജനങ്ങൾ ഒരിക്കലും മമത ബാനർജിയെ പിന്തുണയ്‌ക്കാൻ പോകുന്നില്ല. ഷെയ്ഖ് ഷാജഹാനെ പോലെയുള്ള കുറ്റവാളികളെയാണ് പാർട്ടിയുടെ ചിഹ്നം പ്രതിനിധീകരിക്കുന്നതെന്നും ദിലീപ് ഘോഷ് തുറന്നടിച്ചു. അതേസമയം, വിദ്യാസമ്പന്നരായ ആളുകളെ അവർ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പകരം ഷെയ്ഖ് ഷാജഹാനെ പോലെയുള്ള ക്രിമിനലുകളെയാണ് അവരെന്നും ആശ്രയിക്കുന്നത്. ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായിട്ടാണ് മമതയുടെ പ്രവർത്തനങ്ങളെന്നും ദിലീപ് ഘോഷ് പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…