India

മാദ്ധ്യമങ്ങൾ കെട്ടിപ്പൊക്കിയ കോൺഗ്രസ്സ് – മമത സഖ്യം ചാപിള്ളയായി !ബംഗാളിൽ എല്ലാ സീറ്റിലും മത്സരിക്കാൻ തൃണമൂൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി മമതാ ബാനർജിയും ഈ നിലപാട് എടുത്തിരുന്നു. ആദ്യം കോൺഗ്രസിന് ബംഗാളിൽ അഞ്ച് സീറ്റ് നൽകാമെന്ന് തൃണമൂൽ അറിയിച്ചിരുന്നു. പിന്നീടിത് രണ്ടായി മാറി. ഏറ്റവും ഒടുവിൽ അത് പൂജ്യമായി മാറുകയാണ്.

ബദ്ധവൈരികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള കോൺഗ്രസ് ചങ്ങാത്തമാണ് തൃണമൂലിനെ അവരിൽ നിന്നകറ്റുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് മമത ആവർത്തിക്കുമ്പോൾ, സഖ്യത്തിനു വീണ്ടും സാധ്യതയുണ്ടെന്നാണു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറയുന്നത്. ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ബംഗാൾ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കുന്നത്.

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

1 hour ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

1 hour ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

2 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

3 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

3 hours ago