ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്
കൊൽക്കത്ത: ഉത്തർ ദിനാജ്പൂർ ജില്ലയിൽ ദമ്പതികളെ ജന മധ്യത്തിൽ പരസ്യമായി ചാട്ടവാറുകൊണ്ടടിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു. ചോപ്രയിലെ പ്രാദേശിക തൃണമൂൽ നേതാവായ തജ്മുൽ എന്ന ‘ജെസിബി’യാണ് ദമ്പതികളെ മർദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു . ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇതിനിടെ തൻ്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് പരസ്യമായി അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അതിജീവിത പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്, ചാട്ടവാറടിയേറ്റ സ്ത്രീയെ ചോപ്രയിലെ തൃണമൂൽ എംഎൽഎ ഹമീദുൽ റഹ്മാൻ സ്വഭാവഹത്യ ചെയ്തതായും പരാതി ഉയർന്നു.
ഗവർണറുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണം നേരിടുന്ന കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ, ഡിസിപി എന്നിവർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടു.
ബംഗാൾ ഗവർണറുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തിയതിന് കൊൽക്കത്ത പോലീസ് കമ്മീഷണർക്കും ഡിസിപി സെൻട്രലിനുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഭരണഘടനയുടെ ആർട്ടിക്കിൾ 166, 167, പശ്ചിമ ബംഗാളിന്റെ ബിസിനസ് റൂൾസ് 30 എന്നിവ പ്രകാരം ഗവര്ണറിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് നടപടി.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…