Categories: Indiapolitics

തൃണമൂൽ ഒരു സ്വകാര്യ കമ്പനി,മമത അതിന്റെ ഉടമസ്ഥ;ബിജെപിയിലേക്ക് ആളുകൾ ഒഴുകും

കൂടുതല്‍ ആളുകള്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. അനന്തിരവന്‍ അഭിഷേക് ബാനര്‍ജിക്കായി മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ തഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തൃണമൂല്‍ കോണ്‍ഗ്രസ് എന്നത് ഒരു സ്വകാര്യ കമ്പനിയാണ്. മമത ബാനര്‍ജി കമ്പനിയുടെ അധ്യക്ഷയും, അഭിഷേക് ബാനര്‍ജി എംഡിയുമാണ്. അഭിഷേകിനായി നിരവധി കഴിവുള്ള നേതാക്കളെയാണ് മമത ബാനര്‍ജി തഴഞ്ഞത്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍വെച്ച്‌ പുലര്‍ത്തുന്നവര്‍ക്ക് മാത്രം തുടരാന്‍ കഴിയുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസെന്നും സുവേന്ദു അധികാരി വിമര്‍ശിച്ചു.

കൂടുതല്‍ ആളുകള്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ബൂത്ത് മാനേജ്മെന്റ് പ്രവര്‍ത്തകര്‍ അധികം വൈകാതെ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ഓരോ ദിവസവും ആളുകള്‍ ബിജെപിയില്‍ ചേരുമെന്ന് താന്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയില്‍ ഒരു അച്ചടക്കമുള്ള പ്രവര്‍ത്തകനായി ആളുകളെ സേവിക്കും. പാര്‍ട്ടി നേതാവെന്ന നിലയില്‍ ബിജെപിയുടെ നയങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ മമത സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി പശ്ചിമ ബംഗാളില്‍ ഒന്നും മാറിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ചെറിയ കാര്യങ്ങള്‍ പോലും മമത സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ലെന്നും സുവേന്ദു പറഞ്ഞു.

B4 Admin

Recent Posts

അരിയിൽ ഷുക്കൂർ വധക്കേസ്: കുറ്റക്കാരിൽ സഹകരണ ബാങ്ക് ജീവനക്കാരും മോട്ടിവേഷൻ സ്പീക്കറും പി. ജയരാജന് ആശ്വാസം 13 പേർ കുറ്റക്കാർ

അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്.…

4 minutes ago

ഭീകരനെ ‘റൊട്ടി നിർമാതാവ്’ എന്ന് വിശേഷിപ്പിച്ച് ദി പ്രിന്റ്: മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേൽപ്പിച്ച ഭീകരാക്രമണത്തിലെ പങ്ക് ലഘൂകരിച്ചെന്ന് വിമർശനം

ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ 'ബ്രെഡ്…

10 minutes ago

ബുദ്ധന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ ഭക്തിസാന്ദ്രമായി അരുണാചൽ: നാംസായിലെ ഗോൾഡൻ പഗോഡയിൽ ദർശനം നടത്തിയത് 12,000-ത്തിലധികം പേർ

അരുണാചൽ പ്രദേശിലെ നാംസായിലുള്ള ഗോൾഡൻ പഗോഡയിൽ ഭഗവാൻ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കാൻ രണ്ടുദിവസത്തിനുള്ളിൽ എത്തിയത് 12,000-ത്തിലധികം ഭക്തർ. ശാക്യമുനി ബുദ്ധന്റെ…

29 minutes ago

പുരുഷന്മാരുടെ നിശ്ശബ്ദ പോരാട്ടങ്ങൾ തിരിച്ചറിയാം: ഇന്ന് അന്താരാഷ്ട്ര പുരുഷദിനം

ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റി സ്വന്തം വിഷമങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കുന്നവരാണ് നിരവധി പുരുഷന്മാർ. കരയാൻ തോന്നുമ്പോഴും കരയരുതെന്ന് സ്വയം പഠിപ്പിക്കപ്പെടുന്നവർ.…

38 minutes ago

അരുണാചൽ പ്രദേശിന്റെ വികസനവും ആഭ്യന്തര സുരക്ഷയും ചർച്ചയാകും: നവംബർ 20 മുതൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ത്രിദിന സന്ദർശനം

അരുണാചൽ പ്രദേശിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രമസമാധാന, ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…

42 minutes ago

ബ്രിട്ടീഷ് സാമ്രാജ്യത്തോട് വാളെടുത്ത് പോരാടിയ ധീരവനിത: ഝാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മദിനത്തിൽ ഓർമകളുമായി രാജ്യം

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ധീരമായി പോരാടിയ ഝാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മദിനമാണ് നവംബർ 19. 1828 നവംബർ…

47 minutes ago