കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം ഗുരുതരമെന്ന് റിപ്പോർട്ടുകൾ . കോഴിക്കോട്ടെ ഒരു ഫ്ലാറ്റ് സമുച്ചയവുമായി ബന്ധമുള്ള 12 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന്, കർശന നടപടിയെടുക്കാനൊരുങ്ങി അധികൃതർ . കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു .
മാസ്ക് ധരിച്ചും കൈ കഴുകിയുമെല്ലാം പൊതു ഇടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവർ പോലും ഫ്ലാറ്റുകളിലെത്തുമ്പോൾ എല്ലാം മറക്കുന്നതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന് ഉറവിടം അറിയാതെ കേസുകൾ സ്ഥിരീകരിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുകയാണ് .
അതേസമയം, ഫ്ളാറ്റിലുളളവർ പുറത്തുപോയി വരുമ്പോൾ അണു വിമുക്തി നടത്തുന്നതിനുള്ള സജ്ജീകരണം അസോസിയേഷൻ ചെയ്യണമെന്ന് നിർദേശം നൽകി . തുടർച്ചയായി യാത്രകൾ ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി . യാതൊരുകാരണവശാലും ഫ്ലാറ്റുകളിൽ കൂടിച്ചേരലുകൾ അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…