death
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഓട്ടോ സവാരിക്കിടയിൽ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആലന്തറ ഉദിമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്. സംഭവത്തിൽ കാരേറ്റ് മാമൂട് പിള്ള വീട്ടിൽ പ്രഭാകരൻ (72) പൊലീസ്
പിടിയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം നടന്നത്.
സവാരിക്കിടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രഭാകരൻ ഷിജുവിന്‍റെ കഴുത്തിൽ കുത്തി പരുക്കേൽപിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് ഷിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. പ്രഭാകരനെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.
പോലീസ് പറയുന്നത് അനുസരിച്ച് സംഭവത്തിന് 2 ദിവസത്തിന് മുമ്പ് സുഹൃത്തുക്കളായ ഇവർ ഒരുമിച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോൾ പ്രഭാകരൻ ധരിച്ചിരുന്ന സ്വർണ്ണസുഹൃത്തിന്റെ മാല നഷ്ടപ്പെട്ടിരുന്നു മാല നഷ്ടപ്പെട്ടിരുന്നു. മാല ഷിജുവിന്‍റെ കൈവശമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ തർക്കത്തിലായി. ഇത് സംബന്ധിച്ചുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പ്രഭാകരന്‍, ഷിജുവിനെ സവാരിക്ക് വിളിക്കുകയും പിന്നീട് സവാരിക്കിടെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്. ഷിജു ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇയാൾ മരിച്ച സാഹചര്യത്തിൽ റിമാൻഡിൽ കഴിയുന്ന പ്രഭാകരനെതിരെ കൊലക്കുറ്റം കൂടി ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…