rdo
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ഡിഒ കോടതികളിലെ ലോക്കര്‍ മുറികള്‍ ഇനി സിസിടിവി ക്യാമറ നിരീക്ഷണത്തില്‍. തിരുവനന്തപുരം കോടതിയിലെ ലോക്കറില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ള തൊണ്ടി മുതല്‍ മോഷണം പോയതോടെയാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ലോക്കറില്‍ നിന്ന് 140 പവന്‍ സ്വര്‍ണാഭരണങ്ങളും 140.5 ഗ്രാം വെള്ളിയും 48,500 രൂപയുമാണ് മോഷണം പോയത്. മോഷണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം, മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് പുറമേ പുറത്തുള്ളവര്‍ കൂടി മോഷണത്തില്‍ പങ്കാളിത്തമുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്.
തുടര്‍ന്ന് സമാനമായ മോഷണമുണ്ടാകാതിരിക്കാനാണ് സിസിടിവി ക്യാമറകളിലൂടെ സുരക്ഷ ഉറപ്പാക്കുന്നത്. 27 ആര്‍ഡി ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ എസ്റ്റിമേറ്റ് തയാറാക്കാന്‍ ആര്‍ഡിഒമാര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…