Friday, May 17, 2024
spot_img

വിജയ് ബാബു കുറ്റക്കാരനോ? നടിയുമായി പോകുന്ന നിർണായക സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിച്ച് പോലീസ്

കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് പോലീസ്. നടനും പരാതിക്കാരിയായ നടിയും ഒരുമിച്ച് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.

കൂടാതെ സാക്ഷിമൊഴികളും പോലീസിന് ലഭിച്ചു. പീഡനപരാതിയുടെ സത്യാവസ്ഥ ബോധ്യപ്പെടുന്ന തരത്തിലുള്ള ചലച്ചിത്ര പ്രവർത്തകരുടേയും ഹോട്ടൽ ജീവനക്കാരുടേയും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പോലീസിന് ലഭിച്ചു.

അതേസമയം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

Related Articles

Latest Articles