തിരുവനന്തപുരം: പോത്തൻകോട് പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ ഗുണ്ടാ സംഘം വീട് കയറി വെട്ടികൊന്ന കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. വിഷ്ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ ഒരാളാണ് അരുൺ. ഇതോടെ പിടിയിലായവരുടെ എണ്ണം ആറ് ആയി. മൂന്ന് പേരെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘമാണ് വെട്ടിയത്.
ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെത്തിയവരെ കണ്ട് സുധീഷ് വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം പുറകിലൂടെ വന്ന് വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
സുധീഷിന്‍റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. വെട്ടിയ കാൽ റോഡിലേക്ക് വലിച്ചെറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. വെട്ടേറ്റു വീണ ശേഷമാണ് സുധീഷിൻ്റെ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും ഗുണ്ടാ സംഘം വിരട്ടിയോടിച്ചു. ഗുണ്ടാനേതാവ് രാജേഷിന്‍റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…