സിപിഎം നേതാവും സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ട്രോൾ ഷെയർ ചെയ്ത മണ്ണാർക്കാട് സ്വദേശിയെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവ ആക്ടിവിസ്റ്റായ ഹരിനായർ എന്ന യുവാവിനെതിരെ 153 എ വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ അതി ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ആധുനിക കാലത്തെ കാർട്ടൂണുകളാണ് ട്രോളുകൾ.നർമ്മത്തോടെ അവതരിപ്പിക്കുന്ന വിമർശന ട്രോളുകളോട് എംബി രാജേഷ് എംപി കാണിച്ച അസഹിഷ്ണുത ഞെട്ടിപ്പിക്കുന്നതാണ്. ഈ രാജേഷ് തന്നെയാണോ അവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും അസഹിഷ്ണുതക്കെതിരെയും ചാനൽ റൂമുകളിൽ ഗീർവാണം മുഴക്കിയിരുന്നത് ? എംബി രാജേഷ് ഇത്രമേൽ തരം താഴരുതായിരുന്നു.’
‘മമതാ ബാനർജിയെ വിമർശിച്ച് കാർട്ടൂൺ വരച്ചയാളെ അറസ്റ്റ് ചെയ്ത നടപടിക്ക് തുല്യമാണിതെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ആരോപിച്ചു. ‘വടിവാളുമായി രാജേഷിന്റെ പര്യടനത്തിൽ പങ്കെടുത്തയാളെ ലജ്ജയില്ലാതെ സംരക്ഷിച്ച പാലക്കാട്ടെ പോലീസ് അതിനെ സരസമായി വിമർശിച്ചയാളെ ജാമ്യമില്ല വകുപ്പ് പ്രകാരം ജയിലിലാക്കാൻ നോക്കുന്നു എന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നും’ സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…