Wednesday, May 22, 2024
spot_img

എംബി രാജേഷിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ട്രോൾ ഷെയർ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

സിപിഎം നേതാവും സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ട്രോൾ ഷെയർ ചെയ്ത മണ്ണാർക്കാട് സ്വദേശിയെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവ ആക്ടിവിസ്റ്റായ ഹരിനായർ എന്ന യുവാവിനെതിരെ 153 എ വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ അതി ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ആധുനിക കാലത്തെ കാർട്ടൂണുകളാണ് ട്രോളുകൾ.നർമ്മത്തോടെ അവതരിപ്പിക്കുന്ന വിമർശന ട്രോളുകളോട് എംബി രാജേഷ് എംപി കാണിച്ച അസഹിഷ്ണുത ഞെട്ടിപ്പിക്കുന്നതാണ്. ഈ രാജേഷ് തന്നെയാണോ അവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും അസഹിഷ്ണുതക്കെതിരെയും ചാനൽ റൂമുകളിൽ ഗീർവാണം മുഴക്കിയിരുന്നത് ? എംബി രാജേഷ് ഇത്രമേൽ തരം താഴരുതായിരുന്നു.’

‘മമതാ ബാനർജിയെ വിമർശിച്ച് കാർട്ടൂൺ വരച്ചയാളെ അറസ്റ്റ് ചെയ്ത നടപടിക്ക് തുല്യമാണിതെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ആരോപിച്ചു. ‘വടിവാളുമായി രാജേഷിന്റെ പര്യടനത്തിൽ പങ്കെടുത്തയാളെ ലജ്ജയില്ലാതെ സംരക്ഷിച്ച പാലക്കാട്ടെ പോലീസ് അതിനെ സരസമായി വിമർശിച്ചയാളെ ജാമ്യമില്ല വകുപ്പ് പ്രകാരം ജയിലിലാക്കാൻ നോക്കുന്നു എന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നും’ സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles