ബെയ്ജിംഗ്: വ്യാപാര രംഗത്തും അത്യപൂർവ്വ ധാതുക്കളുടെ കൈമാറ്റത്തിലും നിർണ്ണായക കരാറുകൾ ലക്ഷ്യമിട്ട് ചൈനയിലെത്തിയ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് വലിയ സാമ്പത്തിക നേട്ടങ്ങളൊന്നും സ്വന്തമാക്കാനാകാതെ മടങ്ങേണ്ടി വന്നു. സോയാബീൻ, ബോയിംഗ് വിമാന കരാറുകൾ ഒഴികെ മറ്റ് വൻ നേട്ടങ്ങളൊന്നും ഈ സന്ദർശനത്തിൽ അമേരിക്കയ്ക്ക് ലഭിച്ചില്ല. എന്നാൽ നയതന്ത്ര ചർച്ചകളേക്കാൾ ഉപരിയായി, ട്രംപും സംഘവും ബെയ്ജിംഗ് വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ കാട്ടിയ കടുത്ത സുരക്ഷാ മുൻകരുതലുകളാണ് ഇപ്പോൾ ആഗോളതലത്തിൽ വലിയ വാർത്തയായിരിക്കുന്നത്.
ചൈനീസ് അധികൃതർ ഔദ്യോഗികമായി നൽകിയ ഉപഹാരങ്ങളും സ്മരണികകളും ഉൾപ്പെടെ ‘ചൈനീസ് നിർമ്മിതമായ’ ഒരൊറ്റ വസ്തു പോലും ട്രംപിൻറെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ കയറ്റാൻ യുഎസ് സുരക്ഷാ വിഭാഗം അനുവദിച്ചില്ല. വിമാനത്തിൻറെ പടവുകൾക്ക് താഴെ വെച്ചിരുന്ന ചവറ്റുക്കുട്ടയിലേക്ക് വൈറ്റ് ഹൗസ് ജീവനക്കാരും അമേരിക്കൻ മാധ്യമപ്രവർത്തകരും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളെല്ലാം പരസ്യമായി വലിച്ചെറിയുകയായിരുന്നു.
ചൈനീസ് അധികൃതർ നൽകിയ ബാഡ്ജുകൾ, പ്രസ് ക്ഷണക്കത്തുകൾ, മൊമെൻറോകൾ, താൽക്കാലിക ഫോണുകൾ എന്നിവയെല്ലാം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു. ചൈനയുടെ ഭാഗത്തുനിന്നുള്ള ചാരപ്രവർത്തനവും ഡിജിറ്റൽ നിരീക്ഷണവും പൂർണ്ണമായി പ്രതിരോധിക്കുന്നതിൻറെ ഭാഗമായാണ് ഈ കടുത്ത നടപടി. ചൈനയിൽ നിന്നുള്ള ഒരു വസ്തുവും വിമാനത്തിൽ കയറ്റരുതെന്ന കർശന നിർദ്ദേശമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസിന് നൽകിയിരുന്നത്. നയതന്ത്ര സമ്മാനങ്ങളിൽ അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ ഒളിപ്പിച്ചു കടത്തുന്ന ചൈനീസ് ശൈലി മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഇതിന് കാരണം.
യാത്രയിലുടനീളം കടുത്ത സുരക്ഷയാണ് ട്രംപും സംഘവും പുലർത്തിയത്. ട്രംപിനൊപ്പം യാത്ര ചെയ്ത പ്രമുഖ വ്യവസായികളായ ഇലോൺ മസ്ക്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരടക്കമുള്ളവർ തങ്ങളുടെ വ്യക്തിഗത ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അമേരിക്കയിൽ തന്നെ വെച്ചാണ് ചൈനയിലേക്ക് തിരിച്ചത്. സിഗ്നലുകൾ പൂർണ്ണമായി തടയുന്ന പ്രത്യേക ‘ഫാരഡെ ബാഗുകളിൽ’ (Faraday bags) സൂക്ഷിച്ച താൽക്കാലിക ഫോണുകൾ മാത്രമാണ് ഇവർ ചൈനയിൽ ഉപയോഗിച്ചത്.
പുറമേക്ക് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സൗഹൃദം നടിച്ചെങ്കിലും അണിയറയിൽ ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ വൻ തർക്കങ്ങളും ഉരസലുകളും നടന്നു. ബെയ്ജിംഗിലെ ടെംപിൾ ഓഫ് ഹെവനിലേക്ക് ഇരുനേതാക്കളും എത്തിയപ്പോൾ തോക്ക് കൈവശം വെച്ച അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥനെ ചൈനീസ് അധികൃതർ തടഞ്ഞത് കൈയാങ്കളിയിലാണ് കലാശിച്ചത്. കൂടാതെ ഉഭയകക്ഷി ചർച്ചയ്ക്ക് മുന്നോടിയായി ചൈനീസ് മാധ്യമപ്രവർത്തകരുടെ തിരക്കിൽപ്പെട്ട് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.
തങ്ങൾ ചൈനയ്ക്കെതിരെയും ചൈന തങ്ങൾക്കെതിരെയും ശക്തമായ ചാരപ്രവർത്തനം നടത്തുന്നുണ്ടെന്ന് മടക്കയാത്രയ്ക്ക് മുൻപ് ട്രംപ് തന്നെ മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തു. ട്രംപിൻറെ രണ്ടാം ഭരണകാലത്തെ ആദ്യ ചൈനീസ് സന്ദർശനം വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും, ഇരു വൻശക്തികളും തമ്മിലുള്ള അവിശ്വാസത്തിൻറെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ ഈ നാടകീയ ദൃശ്യങ്ങൾ.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…