ഹോർമൂസ് കടലിടുക്ക്, ഡൊണാൾഡ് ട്രമ്പ്
വാഷിങ്ടൺ : ലോകത്തിലെ ഏറ്റവും നിർണ്ണായകമായ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു തലത്തിലേക്ക്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചുകൊണ്ടാണ് ട്രമ്പിന്റെ പ്രഖ്യാപനം. തന്ത്രപ്രധാനമായ പാതയ്ക്ക് മേൽ അമേരിക്കയ്ക്ക് ‘പൂർണ നിയന്ത്രണമുണ്ടെന്നും’ ട്രമ്പ് അവകാശപ്പെട്ടു. അമേരിക്കൻ നാവിക ഉപരോധം വഴി ഈ മേഖല പൂർണ്ണമായി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും എണ്ണ വില കുറഞ്ഞുവരികയാണെന്നും ട്രമ്പ് അവകാശപ്പെടുമ്പോൾ, അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാതെ കടലിടുക്ക് തുറന്നു നൽകില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ.
തങ്ങളുടെ നിബന്ധനകൾ അമേരിക്ക അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ പ്രതിനിധി മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ നാവിക ഉപരോധം നീക്കുക, എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധം പിൻവലിക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമാണ് ഈ ആവശ്യങ്ങളെന്നും എന്നാൽ കരാർ പിന്നീട് അമേരിക്ക പാലിച്ചില്ലെന്നുമാണ് ഇറാന്റെ വാദം.
ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഓരോ ചലനവും അന്താരാഷ്ട്ര വിപണിയിൽ വിലക്കയറ്റത്തിനും അനിശ്ചിതത്വത്തിനും കാരണമാകുന്നുണ്ട്. പരസ്പരമുള്ള ഭീഷണികളും ഉപരോധങ്ങളും നയതന്ത്ര ചർച്ചകളെ സ്തംഭിപ്പിക്കുമ്പോൾ, മിഡിൽ ഈസ്റ്റ് വീണ്ടുമൊരു വലിയ സായുധ സംഘർഷത്തിന്റെ വക്കിലേക്കാണ് നീങ്ങുന്നത്. അമേരിക്കയുടെ പരസ്യമായ ആധിപത്യ ശ്രമങ്ങളെ ചെറുക്കാൻ ഇറാൻ നടത്തുന്ന നീക്കങ്ങളും, നയതന്ത്ര പരിഹാരങ്ങൾ കാണാനാകാതെ ഇരുപക്ഷവും കടുംപിടുത്തം തുടരുന്നതും ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തുന്ന പ്രധാന ഘടകങ്ങളാണ്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…