Health

ഇഡ്ഢലി മാവില്‍ അല്‍പം കടുകെണ്ണ ചേർത്ത് നോക്കൂ;ഗുണങ്ങൾ ഏറെ!

സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് ഇഡ്ഢലി.അതിന് പ്രധാന കാരണം ആവിയില്‍ വേവിച്ചെടുക്കുന്നതുകൊണ്ടാണ്.ഇഡ്ഢലി-സാമ്പാര്‍ കോമ്പോ പൊതുവേ ഏറെ അംഗീകരിയ്ക്കപ്പെട്ട ഒന്നാണ്. പൊതുവേ സേഫ് ഭക്ഷണം എന്ന ഗണത്തില്‍ പെടുത്തുന്ന ഇഡ്ഢലിയ്ക്ക് കാര്യമായ രുചിയില്ലെന്ന് പറയാമെങ്കിലും വയറിന് കേടു വരുത്താത്ത ഭക്ഷണം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒരു വിഭവമാണ്.

ആരോഗ്യകരമായ ഭക്ഷണമാണെങ്കില്‍ പോലും ചിലര്‍ക്കെങ്കിലും ഇഡ്ഢലി കഴിയ്ക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇത് നമ്മൾ അരിയും ഉഴുന്നും ചേര്‍ത്തരച്ച് മാവ് പുളിപ്പിച്ചാണ് ഉപയോഗിയ്ക്കുന്നത്. ഫെര്‍മെന്റണ്ട് ഫുഡ് എന്ന് പറയാം. സ്‌ട്രെപ്‌റ്റോകോക്കസ്, ല്യൂകോനോസ്‌റ്റോക് ബാക്ടീരിയകളാണ് മാവ് പുളിപ്പിയ്ക്കാന്‍ സഹായിക്കുന്നത്. ഇവ ലാക്ടിക് ആസിഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നിവ പുറപ്പെടുവിക്കുന്നു. ഇതാണ് മാവ് പുളിയ്ക്കാനും പൊന്തി വരാനും ഇടയാക്കുന്നത്.

ഇത്തരം പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ചേരുന്ന ഒന്നാണെങ്കിലും ചിലര്‍ക്കെങ്കിലും പുളിപ്പിച്ച ഇത്തരം ഭക്ഷണങ്ങള്‍ വയറിന് അസ്വസ്ഥയുണ്ടാക്കുന്നത് സാധാരണയാണ്. പ്രത്യേകിച്ചും കൂടുതല്‍ ദിവസം മാവ് വയ്ക്കുമ്പോള്‍ കൂടുതല്‍ പുളിയ്ക്കും. ഇത് പലര്‍ക്കും കൂടുതല്‍ പ്രശ്‌നങ്ങളുമുണ്ടാക്കും.ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ പുളിയ്ക്കും. കൂടുതല്‍ പുളിച്ചത് വയറ്റില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും നെഞ്ചെരിച്ചിലിനുമെല്ലാം ഇടയാക്കുന്ന ഒന്നാണ്. ഇഡ്ഢലി കഴിച്ചാല്‍ ഗ്യാസുണ്ടാകുന്നുവെന്ന് ചിലരെങ്കിലും പരാതിപ്പെടുന്നതിന്റെ പ്രധാന കാരണം ഇതു തന്നെയാണ്.

ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒരു കാര്യമുണ്ട്. മാവ് തയ്യാറാക്കുമ്പോള്‍ ഇതില്‍ ഒരു ടീസ്പൂണ്‍ കടുകെണ്ണ ചേര്‍ത്തിളക്കിയാല്‍ മതിയാകും. ഇത് ഏറെ ആരോഗ്യകരമാണ്. ഇ്ഡ്ഢലി മാവില്‍ കടുകെണ്ണ ചേര്‍ത്തിളക്കി വയ്ക്കുന്നത് മാവ് കൂടുതല്‍ ദിവസം കേടാകാതെ സൂക്ഷിയ്ക്കാന്‍ ഇതേറെ നല്ലതാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും പറയുന്നു.
ഇത് മാവിന്റെ പിഎച്ച് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിനാല്‍ വയറിന്റെ പിഎച്ചിനും ദോഷം വരുത്തുന്നില്ല.

​കടുകെണ്ണ ​

കടുകെണ്ണ മിതമായി കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇതിന് ആന്റി മൈക്രോബിയല്‍ ഇഫക്ടുണ്ട്. ഇതിലെ അല്ലൈല്‍ ഐസോസയനേറ്റ് എന്ന ഘടകമാണ് ആന്റി മൈക്രോബിയല്‍ ഇഫക്ട് നല്‍കുന്നത്.

ഇത് വയറിന്റെ ആരോഗ്യത്തിന് ദോഷകരമായ ബാക്ടീരിയകളെ ചെറുക്കാന്‍ ഏറെ നല്ലതാണ്. ഇതു പോലെ വയറ്റിലെ പിഎച്ച് കൃത്യമായി നില നിര്‍ത്തി വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ മാത്രം കടുകെണ്ണ ചേര്‍ത്താന്‍ മതിയാകും. ഇത് ഇഡ്ഢലി കൂടുതല്‍ മൃദുവാകാനും സഹായിക്കും.

anaswara baburaj

Recent Posts

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന്…

23 mins ago

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

2 hours ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

4 hours ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

4 hours ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

5 hours ago