വേനൽക്കാലത്ത് നമ്മൾ പരീക്ഷിക്കാത്ത പാനീയങ്ങൾ ഒന്നുമുണ്ടാകില്ല. അക്കൂട്ടത്തിൽ രുചിയിൽ മുന്നിലും ഉന്മേഷത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലുമല്ലാത്ത ഒന്നാണ് കരിമ്പിൻ ജ്യൂസ്. ഊർജത്തിന്റെ പവർഹൗസ് എന്നാണ് കരിമ്പിൻ ജ്യൂസിനെ വിശേഷിപ്പിക്കാറ്. ദാഹം മാറുമെന്ന് മാത്രമല്ല ശരീരത്തിന് വേണ്ട ഫൈബറും പ്രോട്ടീനും വൈറ്റമിൻ എ, ബി, സിയും ആന്റി ഓക്‌സിഡന്റുകളുമെല്ലാം കിട്ടുമെന്ന ഗുണവുമുണ്ട്. പ്രകൃതിദത്തമായ ഒന്നാണ് കരിമ്പ്. ഇത് കരളിനെ ശക്തിപ്പെടുത്തി മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ അകറ്റാൻ സഹായിക്കും. കരിമ്പിൻ ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് കരളിനെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ബിലിറൂബിൻ തോതും നിയന്ത്രിച്ച് നിർത്തുകയും ചെയ്യും.
രോഗങ്ങൾ മൂലം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന പ്രോട്ടീനും പോഷണങ്ങളും വീണ്ടും നിറയ്ക്കാനും ജ്യൂസ് നല്ലതാണ്. ദഹന സംവിധാനത്തെ ശക്തിപ്പെടുത്താനും വയറിലെ അണുബാധകളെ അകറ്റി നിർത്താനും കരിമ്പിൻ ജ്യൂസ് നല്ലതാണ്. ദിവസവും കരിമ്പിൻ ജ്യൂസ് കുടിക്കുന്നവരുടെ രോഗപ്രതിരോധശേഷി ശക്തിപ്പെടും. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സിയുമാണ് പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തുന്നത്. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയൺ, പൊട്ടാസിയം പോലുള്ള ധാതുക്കൾ അടങ്ങിയിട്ടുള്ള കരിമ്പിൻ ജ്യൂസ് എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. ശരീരത്തിൽ നിന്ന് വിഷാംശവും അണുബാധകളും നീക്കം ചെയ്യാനും കരിമ്പിൻ ജ്യൂസ് നല്ലതാണ്. മൂത്രനാളിയിലെ അണുബാധ, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ എന്നിവ നിയന്ത്രിക്കാൻ ഇടയ്ക്കിടെ കരിമ്പിൻ ജ്യൂസ് കുടിക്കാം.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…