tumbled down from the terrace; The bars of the gate penetrated, a resident of Odisha met a tragic end in his rented house
കൊച്ചി: എറണാകുളം പോണേക്കരയിൽ ഒഡീഷ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ മുകളിൽ നിന്ന് വീണ് ഗേറ്റിന്റെ കമ്പി തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്. ഒഡീഷ സ്വദേശിയായ കാലു നായിക്(18) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
പോണേക്കരയിൽ മനയ്ക്കപ്പറമ്പ് കൃഷ്ണനഗർ റോഡിലെ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കാൽ വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഗേറ്റിന്റെ കൂർത്ത കമ്പി ചെവിയുടെ ഭാഗത്ത് കൂടി തുളഞ്ഞു കയറി.
അതിനാൽ തന്നെ ആഴത്തിൽ മുറിവ് പറ്റിയിട്ടുണ്ട്. ഈ മുറിവിലൂടെ വലിയ തോതിൽ ചോര വാർന്നതാണ് മരണ കാരണം. വീട്ടുടമ വിവരം അറിയിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…