തിരുവനന്തപുരം: നഗരം കുടിവെള്ളം കിട്ടാതെ വലയുമ്പോഴും നഗരസഭ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. തിരുവനന്തപുരം നഗരസഭയുടെ ഭൂരിഭാഗം വാർഡുകളിലും കുടിവെള്ളം ലഭിക്കാതായിട്ട് നാലുദിവസം പിന്നിട്ടിട്ടും നഗരസഭ പകരം സവിധാനമൊരുക്കിയില്ലെന്നാണ് പരാതി. കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രണ്ടു ദിവസം കുടിവെള്ള വിതരണം തടസപ്പെടുമെന്നായിരുന്നു അറിയിപ്പ് എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ പ്രതിസന്ധി ഉടലെടുത്തു. നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ജനത്തിന് ഇത് തിരിച്ചടിയായി. ഇന്ന് പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് നിർത്തിവെച്ചു. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്. പൈപ്പിടൽ ജോലികളും പൂർത്തിയായിട്ടില്ല. ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്.
ഇന്ന് വൈകുന്നേരത്തോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നാണ് ഇപ്പോൾ അധികൃതരുടെ ഉറപ്പ്. എന്നാൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ഉറപ്പ് പാലിക്കപ്പെടാത്തതിൽ ജനങ്ങൾ പ്രതിഷേധമുയർത്തി. ഇത്തരം ജോലികൾ ചെയ്യുന്നതിന് മുമ്പ് പകരം സംവിധാനം ഉറപ്പാക്കേണ്ട നഗരസഭ മൗനം പാലിച്ചു. ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള വിപുലമായ സംവിധാനങ്ങൾ ചെയ്യേണ്ടതിന് പകരം സിപിഎം ഭരിക്കുന്ന നഗരസഭ നിസംഗത പാലിച്ചുവെന്നാണ് പരാതി. നഗര ജനത കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള വിപുലമായ സംവിധാനം വാട്ടർ അതോറിറ്റിയും ഉറപ്പുവരുത്തിയില്ല.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നാലാം ദിവസമായ ഇന്നാണ് നഗരസഭ കണ്ട്രോൾ റൂം തുറന്നത്. വാൽവുകളിലെ ലീക്ക് പരിഹരിച്ച് ജംഗ്ഷൻ കോൺക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തിയാലുടൻ ഇന്ന് വൈകുന്നേരത്തോടെ ജലവിതരണം ഭാഗീകമായെങ്കിലും പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…