Twelve Noyamba Festival at Chakkulathukav Temple; Industrial production fair has started
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ചെറുകിട വ്യവസായ ഉൽപ്പന പ്രദർശന മേള ഡിസംബർ 22 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ചക്കുളത്തുകാവ് ക്ഷേത്രാങ്കണത്തിൽ ആരംഭിച്ചു. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശിമാരായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയും ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് വ്യവസായ മേളക്ക് ഭദ്രദീപം കൊളുത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ്.ശിവകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭരൻ എം.വി. മേള ഉദ്ഘാടനം ചെയ്തു.
ആദ്യ വില്പന അഡ്വക്കേറ്റ് കെ കെ ഗോപാലകൃഷ്ണൻ നായർ നിർവഹിച്ചു.അജിത് കുമാർ പിഷാരത്ത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പ്രവീൺ എം. ചമ്പക്കുളം വ്യവസായ വികസന ഓഫീസർ നജീം എം. എന്നിവർ ചടങ്ങിൽ പങ്കെടുത്തു, കുട്ടനാട് ഉപജില്ലാ വ്യവസായ ഓഫീസർ ജോൺ മാത്യു സ്വാഗതവും വെളിയനാട് വ്യവസായ വികസന ഓഫീസർ അരുൺരാജ് എം നന്ദിയും പറഞ്ഞു. ഡിസംബർ 27 ചൊവ്വാഴ്ചയാണ് മേള അവസാനിക്കുന്നത്.
ഡിസംബർ 23 വെള്ളിയാഴ്ച ചക്കുളത്താവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ ഏഴിന് ദേവി ഭാഗവത നവാഹയജ്ഞം 11ന് ശ്രീഭൂതബലി വൈകിട്ട് 7ന് നൃത്തവിരുന്ന് തുടർന്ന് താലം കോലം വരവും ഉണ്ടായിരിക്കും.ഡിസംബർ 25ന് ശ്രീമദ് ദേവിഭാഗവത നവാഹജ്ഞത്തിന്റെ സമർപ്പണം നടക്കും തുടർന്ന് മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കും. ഡിസംബർ 26 ന് രാവിലെ 9 ന് ചക്കുളത്തമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വഴിപാടായ കലശാഭിഷേകം , ഉച്ചകഴിഞ്ഞ് 3 ന് സുപ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര. അവസാന ദിവസമായ ഡിസംബർ 27 ന് കാവടി,കരകം വരവ് ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…