Wednesday, May 29, 2024
spot_img

ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം; വ്യവസായ ഉൽപ്പന പ്രദർശന മേള ആരംഭിച്ചു

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ചെറുകിട വ്യവസായ ഉൽപ്പന പ്രദർശന മേള ഡിസംബർ 22 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ചക്കുളത്തുകാവ് ക്ഷേത്രാങ്കണത്തിൽ ആരംഭിച്ചു. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശിമാരായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയും ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് വ്യവസായ മേളക്ക് ഭദ്രദീപം കൊളുത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ്.ശിവകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭരൻ എം.വി. മേള ഉദ്ഘാടനം ചെയ്തു.

ആദ്യ വില്പന അഡ്വക്കേറ്റ് കെ കെ ഗോപാലകൃഷ്ണൻ നായർ നിർവഹിച്ചു.അജിത് കുമാർ പിഷാരത്ത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പ്രവീൺ എം. ചമ്പക്കുളം വ്യവസായ വികസന ഓഫീസർ നജീം എം. എന്നിവർ ചടങ്ങിൽ പങ്കെടുത്തു, കുട്ടനാട് ഉപജില്ലാ വ്യവസായ ഓഫീസർ ജോൺ മാത്യു സ്വാഗതവും വെളിയനാട് വ്യവസായ വികസന ഓഫീസർ അരുൺരാജ് എം നന്ദിയും പറഞ്ഞു. ഡിസംബർ 27 ചൊവ്വാഴ്ചയാണ് മേള അവസാനിക്കുന്നത്.

ഡിസംബർ 23 വെള്ളിയാഴ്ച ചക്കുളത്താവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ ഏഴിന് ദേവി ഭാഗവത നവാഹയജ്ഞം 11ന് ശ്രീഭൂതബലി വൈകിട്ട് 7ന് നൃത്തവിരുന്ന് തുടർന്ന് താലം കോലം വരവും ഉണ്ടായിരിക്കും.ഡിസംബർ 25ന് ശ്രീമദ് ദേവിഭാഗവത നവാഹജ്ഞത്തിന്റെ സമർപ്പണം നടക്കും തുടർന്ന് മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കും. ഡിസംബർ 26 ന് രാവിലെ 9 ന് ചക്കുളത്തമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വഴിപാടായ കലശാഭിഷേകം , ഉച്ചകഴിഞ്ഞ് 3 ന് സുപ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര. അവസാന ദിവസമായ ഡിസംബർ 27 ന് കാവടി,കരകം വരവ് ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.

Related Articles

Latest Articles