യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ
ന്യൂയോര്‍ക്ക് : ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യപോരാട്ടത്തിൽ അയര്‍ലാന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിലെ സഹതാരം യശസ്വി ജയ്‌സ്വാളും ടീമിലിടം കണ്ടെത്തിയിട്ടില്ല. നായകൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വിരാട് കോഹ്‌ലിയാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി മൈതാനത്താണ് മത്സരം.
അയർലൻഡിനെക്കൂടാതെ പാകിസ്ഥാൻ, കാനഡ, യുഎസ് ടീമുകള്‍ക്കൂടി ഉള്‍പ്പെട്ട ഗ്രൂപ് എയിലാണ് പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ കളിക്കുന്നത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ഡുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ഇന്ത്യയെ സംബന്ധിച്ച് അയര്‍ലാന്‍ഡ് പറ്റിയ എതിരാളികള്‍ അല്ലെങ്കിലും അയർലൻഡ് നിരയിൽ മിന്നലാട്ടങ്ങൾ നടത്താൻ കഴിവുള്ള താരങ്ങളുണ്ട്. നേരത്തെ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ടത് ഇതേ ഗ്രൗണ്ടിലാണെന്നതിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 49 റൺസെന്ന നിലയിലാണ് അയർലൻഡ്
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാനും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്സ്റ്റാറില്‍ സൗജന്യമായി മത്സരം കാണാനാവും.
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…