അരവിന്ദ് കെജ്രിവാൾ, സാബു എം. ജേക്കബ്
ട്വന്റി20 പാർട്ടിയും ആംആദ്മി പാർട്ടിയും സഖ്യത്തിൽ നിന്ന് വേർപിരിയുന്നു. ട്വന്റി20 പാർട്ടി പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ സാബു എം. ജേക്കബാണു പീപ്പിൾസ് വെൽഫയർ അലയൻസ് (PWA) എന്ന സഖ്യം പിരിച്ചുവിട്ടതായി അറിയിച്ചത്. 2022 മേയ് 15നാണു കിഴക്കമ്പലം കിറ്റെക്സ് ഗ്രൗണ്ടിൽ നടന്ന മഹാസമ്മേളനത്തിൽവച്ചു സാബു എം. ജേക്കബും അരവിന്ദ് കേജ്‌രിവാളും ചേർന്ന് സഖ്യം കേരളത്തിൽ പ്രഖ്യാപിച്ചത്.
“കഴിഞ്ഞ ഒന്നരവർഷമായിട്ടും മുന്നണിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനോ മിനിമം ഒരു പൊതുപരിപാടി തയാറാക്കാനോ സാധിച്ചിട്ടില്ല. ആയതിനാൽ പീപ്പിൾസ് വെൽഫയർ അലയൻസ് (PWA) എന്ന സഖ്യം തുടരുന്നതു രാഷ്ട്രീയമായും സംഘടനാപരമായും ട്വന്റി 20യ്ക്കു ഗുണകരമാകില്ലെന്നു ബോധ്യപ്പെട്ടു. അതിനാലാണ് സഖ്യം വിടാനുള്ള തീരുമാനം. സഖ്യം പിരിയുന്നതു സംബന്ധിച്ച ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന് ഔദ്യോഗിക അറിയിപ്പ് ഇമെയിൽ വഴി അറിയിച്ചു
കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണു കേരളം കടന്നുപോകുന്നത്. അഴിമതിയും ധൂർത്തും കുറ്റകൃത്യങ്ങളും വർഗീയതയും പെരുകിവരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ കരാളഹസ്തങ്ങളിൽനിന്നു കേരളത്തെ വീണ്ടെടുക്കാനും മലയാളികളുടെ വികസനസ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും ട്വന്റി20 ശക്തമായി പ്രവർത്തിക്കും” – സാബു എം. ജേക്കബ് പറഞ്ഞു.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…