അക്രമകാരികളെ പോലീസ് കീഴ്പ്പെടുത്തുന്നു
മാഞ്ചസ്റ്റർ എയർപോർട്ടിൽ പാകിസ്ഥാൻ പൗരന്മാരെ പോലീസ് മർദ്ദിച്ചുവെന്ന ആരോപണത്തിൽ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. പാക് പൗരന്മാർ വിമാനത്താവളത്തിലെ പോലീസുകാരിയെ ആക്രമിച്ച് മൂക്ക് തകർക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ആരോപണമുയർന്നതിന് പിന്നാലെ മാഞ്ചസ്റ്റർ പോലീസിന് സമൂഹ മാദ്ധ്യമങ്ങളിലടക്കം കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും സത്യാവസ്ഥ പുറത്തു വന്നതോടെ വൻ പിന്തുണയാണ് ലഭിക്കുന്നത്.
മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ സായുധ ഉദ്യോഗസ്ഥൻ ഒരാളുടെ തലയിൽ ചവിട്ടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് വ്യാപകമായി പ്രചരിച്ചത്. സംഭവം വിവാദമായതോടെ ഒരു ഉദ്യോഗസ്ഥനെ പ്രവർത്തന ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായും സേന അറിയിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലായിരുന്നു സംഭവം നടന്നത്. അക്രമത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല .4 പേർ സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…