കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് അൽ-ഖ്വായ്ദ ഭീകരർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. ഷാസൻ പോലീസ് സ്റ്റേഷൻ ഏരിയയിലെ ഖരിബാരിയിൽ നിന്ന് ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇവർ അറസ്റ്റിലായത്.
ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഗംഗാറാംപൂർ നിവാസിയായ അബ്ദുർ റക്കീബ് സർക്കാർ, ഹൂഗ്ലി ജില്ലയിലെ അറംബാഗിൽ താമസിക്കുന്ന കാസി അഹസനുള്ള എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എസ്ടിഎഫ് അറിയിച്ചു.
ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നതിന് ആഹ്വാനം നൽകുന്ന നിരവധി കുറിപ്പുകളും രേഖകളും ഇരുവരുടെയും പക്കൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ യുഎപിഎയുടെയും ഐപിസിയുടെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടാതെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 17 എഫ്ഐആറുകളും രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…