തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഗോൾ പോസ്റ്റ് ദേഹത്ത് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കാലടി ഗവ. സ്കൂളിൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളായ കാലടി സ്വദേശി ആകാശ് (14), വണ്ടിത്തടം സ്വദേശി അരുൺ (15) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും തോളിനും പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് നാലോടെ സ്റ്റേഡിയത്തിൽ കളി തുടങ്ങാൻ ഗോൾ പോസ്റ്റ് ചുമലിൽ എടുത്തു കൊണ്ടു പോകവെ വഴുതി ഇവരുടെ തലയിലൂടെ വീഴുകയായിരുന്നു. സ്റ്റേഡിയത്തിൽ കളിക്കാനെത്തിയവരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…