പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി : വരുന്ന 7-8 തീയതികളിലായി രാജ്യത്തിലെ 4 സംസ്ഥാനങ്ങളിൽ 50,000 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഛത്തീസ്ഗഡ്,ഉത്തർപ്രദേശ്, തെലുങ്കാന, രാജസ്ഥാൻ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക.
ഏഴിന് ഛത്തീസ്ഗഡിലും ഉത്തർപ്രദേശിലും എട്ടിന് തെലങ്കാനയിലും രാജസ്ഥാനിലും പ്രധാനമന്ത്രിയെത്തും.
റായ്പൂരിൽ 7500 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഛത്തീസ്ഗഡിലെ അഞ്ച് ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടുകയും അദ്ദേഹം നിർവഹിക്കും. അതിന് ശേഷം ഗീതാ പ്രസ് ഗോരഖ്പൂരിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ശേഷം ഗോരഖ്പൂർ – ലഖ്‌നൗ, ജോധ്പൂർ – അഹമ്മദാബാദ് (സബർമതി) എന്നിവയെ ബന്ധിപ്പിക്കുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിക്കും
വാരണാസിയിൽ 12,100 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ദീൻദയാൽ ഉപാധ്യായ ജംക്‌ഷൻ- സൺ നഗർ റെയിൽവേ ലൈൻ സമർപ്പിത ചരക്ക് ഇടനാഴിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വാരണാസിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്ര എളുപ്പവും വേഗവുമാക്കുന്ന NH-56-ന്റെ വാരണാസി-ജോൺപൂർ ഭാഗത്തിന്റെ നാലുവരി വീതികൂട്ടൽ പദ്ധതിയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും
മണികർണിക, ഹരിശ്ചന്ദ്ര ഘട്ടുകളുടെ പുനർവികസന പദ്ധതിക്കും റെയിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. വാറങ്കലിൽ 6,100 കോടി കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കുന്ന ആദ്ദേഹം ബിക്കാനീറിൽ 24,300 കോടിഅമൃത്‌സർ – ജാംനഗർ സാമ്പത്തിക ഇടനാഴിയുടെ ആറുവരി ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ വിഭാഗവും ഹരിത ഊർജ ഇടനാഴിക്കുള്ള അന്തർ സംസ്ഥാന ട്രാൻസ്‌മിഷൻ ലൈനിന്റെ ഒന്നാം ഘട്ടവും രാജ്യത്തിന് സമർപ്പിക്കും. ശേഷം ബിക്കാനീർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും.
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…