കോഴിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കോഴിക്കോട് നഗരത്തിലെ ഓവുചാലുകള്‍ നവീകരിക്കാന്‍ നടപടിയില്ല. പൊളിഞ്ഞതും തുറന്ന് കിടക്കുന്നതുമായ കോണ്‍ക്രീറ്റ് സ്ളാബുകള്‍ മരണക്കെണിയായി മാറുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയിൽ തുറന്ന് കിടന്ന ഓടയിൽ വീണ് വയോധികൻ മരിച്ചത്. ഇത്തരത്തിൽ പ്രദേശത്ത് മൂന്ന് മാസത്തിനിടെ രണ്ടുപേർ തുറന്ന് കിടന്ന ഓടയിൽ വീണ് മരിച്ചു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുത്തു. സമാന അവസ്ഥയിലാണ് നഗരത്തിലെ പല ഓടകളും.
കോഴിക്കോട് ബഷീർ റോഡിലുള്ള ഓടകളിൽ ചിലതിന് സ്ലാബ് ഇല്ല. റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടകളിൽ പലതും പൊട്ടിക്കിടക്കുന്നു. സിഎച്ച് മേൽപ്പാലത്തിലെ ഓടകൾ കാലങ്ങളായി തകർന്ന് കിടക്കുകയാണ്. അശോകപുരം ഭാഗത്ത് തകർന്ന സ്ലാബുകൾക്ക് മുകളിൽ പുതിയ സ്ലാബിട്ടതും അപകടാവസ്ഥയുണ്ടാക്കുന്നു. കാൽനടയാത്രക്കാർക്ക് ഏറെ ദുരിതമുണ്ടാക്കുന്നതാണ് ഓടകളുടെ ഈയവസ്ഥ. അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഓടകൾ നന്നാക്കാനായി തുടർനടപടികൾ സ്വീകരിക്കാൻ പിഡബ്ല്യൂഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മേയറുടെ മറുപടി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…