മൂന്നാര്‍ : കനത്തമഴയില്‍ മൂന്നാര്‍ കോളനിയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. മുനീശ്വരന്‍, വേളാങ്കണ്ണി എന്നിവരുടെ വീടാണ് രാത്രിയില്‍ ശക്തമായി പെയ്ത മഴയില്‍ തകര്‍ന്നത്. മൂന്നാറില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ നിരവധി മേഖലയിലാണ് മണ്ണിടിച്ചലുണ്ടായത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ പുതുക്കടിയില്‍ പുലര്‍ച്ചെ വീണ്ടും മണ്ണിടിച്ചലുണ്ടായി. ഇവിടെ താമസിച്ചിരുന്ന തൊഴിലാളികളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതിനാല്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
മൂന്നാര്‍ കോളനയില്‍ മുനീശ്വരന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ വാടയ്ക്ക് താമസിച്ചിരുന്ന മൊയ്ദ്ദീന്‍-സഹില എന്നിവര്‍ വീട്ടിലില്ലാത്തതിനാല്‍ അപകടം ഒഴിവായി. സമീപത്തെ വേളാങ്കണ്ണി-ചന്ദ്ര ദമ്പതികളുടെ വീടിന്റെ ഒരുഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഇവര്‍ ബന്ധുവീട്ടില്‍ അഭയം തോടി. ശക്തമായ മഴയില്‍ തകര്‍ന്ന വീടുകള്‍ അടിയന്തരമായി പണിയുന്നതിന് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും നടപടികള്‍ സ്വീകരിക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു. മൂന്നാറില്‍ അപകടത്തിന് ഇടയാക്കുന്ന മേഖലകളില്‍ താമസിക്കുന്ന ആളുകളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. എന്നാല്‍ അന്തോണിയാര്‍ കോളനിയുലുള്ളവര്‍ സ്ഥിരം സംവിധാനം ഒരുക്കാതെ മാറില്ലെന്ന നിലപാടിലാണ് ഉള്ളത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…