മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ തേഞ്ഞിപ്പലത്ത് രണ്ടിടങ്ങളിലായി ഒരേ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള രണ്ട് ജെ സി ബികള്‍ പിടികൂടി. മലപ്പുറം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേത്യത്വത്തിലാണ് ഇവരെ പിടികൂടിയത്. എംവിഡി എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അമ്പലപ്പടി, ദേവതിയാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി മറ്റൊരു കേരള രജിസ്‌ട്രേഷനിലുള്ള ജെസിബിയുടെ നമ്പര്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയത്.
മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ രണ്ട് വാഹനങ്ങളും ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. മലപ്പുറം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഫിറോസ് ബിന്‍ ഇസ്മാഈല്‍, കെ ആര്‍ ഹരിലാല്‍, പി കെ സയ്യിദ് മഹമൂദ്, എസ് സുനില്‍ രാജ്, വിജീഷ് വളേരി എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ടാക്‌സ് ലാഭിക്കാനും മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഇത്തരം വ്യാജ നമ്പറുകളില്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തിപോരുന്നത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…