കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംഘര്‍ഷത്തില്‍ രണ്ടു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വഴിയോരക്കച്ചവടക്കാരനായ രാംബാബു ഷാ എന്നയാളും തിരിച്ചറിയാത്ത മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അടിയന്തര യോഗം വിളിച്ചു. പോലീസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
പോലീസ് വെടിവയ്പ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നും ബിജെപി ആരോപിക്കുന്നു. ബിജെപി എംഎല്‍എമാരുടെ സംഘം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ബിജെപി എംപി അര്‍ജുന്‍ സിങ് വ്യക്തമാക്കി.
ഇന്നു രാവിലെ കൊല്‍ക്കത്തയിലെ ബട്പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്തെ ഒരു പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുന്നിലായിരുന്നു സംഘര്‍ഷമുണ്ടായത്. നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്്ക്കുകയും ബോംബുകള്‍ എറിയുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേയ്ക്ക് വെടിവയ്ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.
തലയ്ക്ക് പിന്നില്‍ വെടിയേറ്റ നിലയിലാണ് സംഭവസ്ഥലത്തുനിന്ന് രാംബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഒരു പാനിപൂരി വില്‍പനക്കാരനാണ് 17 വയസ്സുകാരനായ രാംബാബു. നാലു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയില്‍ വച്ചാണ് ഇതില്‍ ഒരാള്‍ മരിച്ചത്. മറ്റു മൂന്നുപേരുടെ നില ഗുരുതരമാണ്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…