death-Today-Kerala
പുതുച്ചേരി: പുതുച്ചേരിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി രണ്ടുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ അഞ്ചുപേരടങ്ങുന്ന ഗുണ്ടാ സംഘം ബോംബെറിഞ്ഞാണ് രണ്ടുപേരെയും കൊലപ്പെടുത്തിയത്. പുതുച്ചേരി വാനരപ്പെട്ടയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ബാം രവി, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവേ അഞ്ചുപേരടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഇരുവരും ഓടിയെങ്കിലും അക്രമികൾ പിന്തുടർന്ന് ബോംബെറിയുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊല്ലപ്പെട്ട രവി ഒരു കൊലപാതക കേസിലെ പ്രതിയാണ്. കൂടാതെ രണ്ട് കൊലപാതക ശ്രമങ്ങളുൾപ്പെടെ നിരവധി കേസുകളുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ പുതുച്ചേരി പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിൽ റൈഡ് നടത്തി. ചില വീടുകളിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…
തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…
അസമിലെ ബരാക് താഴ്‌വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…
2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…