ദില്ലി: സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനത്തിൽ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി അമിത് ഷാ. സർദാർ സാഹിബിന്റെ സമർപ്പണവും വിശ്വസ്ഥതയും മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടവും ത്യാഗവും വേറിട്ട് നിൽക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി സ്വയം സമർപ്പിക്കാൻ ഓരോ ഇന്ത്യക്കാരനെയും ഇത് പ്രേരിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഏകീകൃത ഇന്ത്യയുടെ മഹാനായ ശിൽപ്പിയാണ് സർദാർ വല്ലഭഭായ് പട്ടേൽ. ശക്തമായ ഇച്ഛാശക്തിയും ഉറച്ച നേതൃത്വവും അദമ്യമായ ദേശസ്നേഹവും ഉള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിനുള്ളിലെ എല്ലാ നാനാത്വങ്ങളെയും ഒന്നാക്കി മാറ്റാനും ഏകീകൃത രാഷ്ട്രത്തിന്റെ രൂപം നൽകാനും കഴിയുന്നതെന്ന് സർദാർ പട്ടേലിന്റെ ജീവിതം നമുക്ക് പഠിപ്പിച്ച് തരുന്നു. രാജ്യത്തിന്റെ ഏകീകരണത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണപരമായ അടിത്തറ പാകുന്നതിനും അദ്ദേഹം നിരന്തരം പ്രയത്നിച്ചിരുന്നു. ദേശീയ ഏകതാ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…