Obituary

പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമം; രണ്ട് പ്രവാസികള്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ചു; ഇവര്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളെന്ന് പോലീസ്

ഷാര്‍ജ: അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രവാസികള്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് വീണാണ് ആഫ്രിക്കന്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചതെന്ന് ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവര്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് . പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശ്രമിച്ചപ്പോഴാണ് ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്നതും നിരവധി സമീപവാസികള്‍ കണ്ടു. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇവര്‍ മരിച്ചത്.

ഇവരെ ആദ്യം കുവൈത്തി ഹോസ്പിറ്റലിലും പിന്നീട് മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. പൊലീസ് ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തി. അനധികൃതമായി നിരവധി പേരെ താമസിപ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തി.

admin

Recent Posts

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

36 mins ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

1 hour ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

1 hour ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

2 hours ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

2 hours ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

2 hours ago