കൊച്ചി: പെരുമ്പാവൂരില്‍നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തിയതായി സൂചനനൽകി പോലിസ്. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും സ്കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്താറുള്ളത്. തിങ്കളാഴ്ച വൈകിട്ട് പതിവുസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് കുടുംബാംഗങ്ങള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസും ബന്ധുക്കളും ഊര്‍ജിതമായ അന്വേഷണം നടത്തി. തിങ്കളാഴ്ച വൈകിട്ടുമുതല്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാട്ട് കണ്ടെത്തിയതായി വിവരം ലഭിച്ചത്. വിവരമറിഞ്ഞ് പെരുമ്പാവൂര്‍ പോലീസ് പാലക്കാട്ടേക്ക് തിരിച്ചു. പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍നിന്ന് വഴക്കുപറഞ്ഞതിനാലാണ് ഇരുവരും വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…