India

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി പെട്ടു : ലഹരി പരിശോധനയിൽ പോസിറ്റീവെന്ന് കണ്ടെത്തൽ

ദില്ലി : ഫുക്കറ്റിൽ നിന്നും ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത് പൊടുന്നനെ 300 അടി താഴ്ചയിലേക്ക് വീണ സംഭവത്തിൽ വിമാനക്കമ്പനിയിൽ നടത്തിയ പരിശോധനകളിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ (മയക്കുമരുന്ന് പരിശോധന) പരാജയപ്പെട്ടു. പ്രാഥമിക പരിശോധനാഫലമാണ് പുറത്തു വന്നത്. ഇനി സ്ഥിരീകരണ പരിശോധന നടത്തും.

ഫുക്കറ്റ്–ഡല്‍ഹി വിമാനത്തിന്‍റെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൈലറ്റുമാരുടെ പരിശോധന കര്‍ശനമാക്കിയത്. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തിയത്. പുതിയ പെരുമാറ്റച്ചട്ടം അനുസരിച്ച് പൈലറ്റുമാരുടെ ഡ്രഗ് ടെസ്റ്റ് എല്ലാ പൈലറ്റുമാരും പൂര്‍ത്തിയാക്കണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എയര്‍ ഇന്ത്യയിലെ 300 ഇതുവരെ പരിശോധന പൂര്‍ത്തിയാക്കി. ഇവരുടെ അന്തിമപരിശോധനാഫലം 48 മണിക്കൂറിനകം പുറത്തുവരും.

പുതിയതായി ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ട പൈലറ്റുമാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമയാന മേഖലയിലെ സുരക്ഷയിലും പൈലറ്റുമാരുടെ ശാരീരിക-മാനസീക പരിശോധനകളിലും വരുന്ന വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കയാണ് ഇതുയർത്തുന്നത്. യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച കാര്യത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചിരിയ്ക്കുന്നത്.

ആഗസ്റ്റ് നാലിനാണ് പറക്കലിനിടെ എയര്‍ ഇന്ത്യയുടെ ഫുക്കറ്റ്–ഡല്‍ഹി വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ചത്. നാല് സെക്കന്‍റോളം വിമാനം നിയന്ത്രണങ്ങളില്ലാതെ സ്വയം പറന്നതായി ബ്ലാക് ബോക്സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിമാനത്തിലെ എലവേറ്ററുകളും എയിലറോണുകളും ഈ സമയം പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍.

B4 Admin

Share
Published by
B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

10 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

10 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

11 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

18 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

19 hours ago