Health

രാജ്യത്ത് പുതിയതരം ഫംഗസ് ബാധ: മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗം ബാധിച്ച് രണ്ടുപേര്‍ മരിച്ചു

ദില്ലി: രാജ്യത്ത് പുതിയതരം ഫംഗസ്ബാധ സ്ഥിരീകരിച്ചു. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്. ഇതേതുടർന്ന് ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ദില്ലി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും.

50കാരനും 40കാരനുമാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇരുവര്‍ക്കും കടുത്ത ശ്വാസകോശ രോഗമായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിച്ചില്ല. ഒരുമാസത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. ആന്റിബയോട്ടിക്‌സ്, ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയെങ്കിലും പ്രയോജനം ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശ്വാസതടസ്സം, പനി, ചുമ എന്നി ലക്ഷണങ്ങളോടെയാണ് രണ്ടാമത്തെ രോഗിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സ കൊണ്ട് യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല. ആന്റിബയോട്ടിക്‌സ്, ആന്റിഫംഗല്‍ മരുന്നുകള്‍ നല്‍കിയെങ്കിലും വിവിധ അവയവങ്ങള്‍ക്ക് ഉണ്ടായ തകരാറിനെ തുടര്‍ന്ന് രണ്ടാമത്തെ രോഗിയും മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആദ്യമായാണ് ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ 2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

admin

Recent Posts

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

19 mins ago

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി! തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി വിദ്യാർത്ഥി

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ്…

37 mins ago

കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ്…

43 mins ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

2 hours ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

2 hours ago