ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ആലപ്പുഴ ആര്യാട് സൌത്ത് പഞ്ചായത്ത് 9- വാർഡിൽ കൈതത്തിൽ അനൂപിനെ പോപ്പുലർ ഫ്രണ്ട് പത്തനംതിട്ടാ ജില്ലാകമ്മറ്റി ഓഫീസിൽ നിന്നാണ് പിടികൂടിയത്. അനൂപിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് പത്തനംതിട്ട മുനിസിപ്പാലിറ്റി 22- വാർഡിൽ മുബാറക് മൻസിലിൽ ഇമാമുദിനെയും (41) പിടികൂടി. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഡിസംബര്‍ 19 ന് 12 മണിക്കൂറിന്‍റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 20 ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളക്കിണറിലാണ് ആക്രമണം ഉണ്ടായത്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…