Categories: CelebrityIndia

ജോലിയില്ലാതായി; പേയിങ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയുടെ മോഷണം; പ്രമുഖ സീരിയൽ നടിമാർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയില്‍ ലക്ഷങ്ങള്‍ കവര്‍ന്ന മോഷണ കേസിൽ രണ്ട്‌ സീരിയൽ നടിമാർ അറസ്റ്റിൽ. സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്തവയും മോസിനാ മുക്താര്‍ ഷെയ്ക്കുമാണ് പിടിയിലായത്. പേയിങ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്നും 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്.

ഹിന്ദിയിലെ പ്രമുഖ ക്രൈം സീരിയലുകളിൽ അഭിനയിച്ച നടിമാരാണിവർ. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരി നടത്തുന്ന താമസസൗകര്യത്തില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്നതിനിടെയാണ് ഇവര്‍ മോഷണം നടത്തിയത്. കൂടെ താമസിക്കുന്ന മറ്റൊരു പേയിങ് ഗസ്റ്റിന്റെ ലോക്കര്‍ തുറന്ന് മൂന്ന് ലക്ഷത്തിലധികം രൂപ കവരുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ നടിമാരെ കോടതിയില്‍ ഹാജരാക്കി. ഇവരിൽ നിന്നും 50,000 രൂപയും പൊലീസ് കണ്ടെത്തി. ജൂണ്‍ 23 വരെ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

‘വാഹനാപകടം സംഭവിച്ചാലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും സേവനം നടത്തണം’; കാറിൽ അഭ്യാസം കാണിച്ചവർക്ക് വ്യത്യസ്തമായ ശിക്ഷയുമായി എംവിഡി

ആലപ്പുഴ: കാറിൽ അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ മര്യാദ പടിപ്പിക്കാൻ വ്യത്യസ്തമായ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. അഞ്ച് യുവാക്കളും…

17 mins ago

പനമ്പള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകം; ഡിഎന്‍എ ശേഖരിച്ച് പോലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: പനമ്പള്ളി നഗറില്‍ നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു പോലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ…

33 mins ago

വൈദ്യുതി മുടങ്ങിയതിന് പിന്നാലെ കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം; കോഴിക്കോട്ട് 15 പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്

കോഴിക്കോട്: വൈദ്യുതി മുടങ്ങിയതിന് പിന്നാലെ കെഎസ്ഇബി ഓഫീസിലെത്തി നാശനഷ്ടങ്ങള്‍ വരുത്തിയ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് പന്തീരാങ്കാവ്…

36 mins ago

പ്രധാനമന്ത്രി ഇന്ന് രാമജന്മഭൂമിയിൽ! പൂജാകർമ്മങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാമജന്മഭൂമിയിൽ. രാമക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി പൂജാകർമ്മങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന്…

1 hour ago

കന്നിയാത്രയിൽ തന്നെ നവകേരള ബസിന് പണികിട്ടി! ബസിന്റെ വാതിൽ കേടായി, സർവ്വീസ് ആരംഭിച്ചത് വാതിൽ കെട്ടിവച്ച ശേഷം

കോഴിക്കോട്: കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ ഡോർ കേടായി. ഇതേ തുടർന്ന് കെട്ടിവച്ചാണ് ബസ് യാത്രികരുമായി ബംഗളൂരുവിലേക്ക് പോയത്. ഇന്ന്…

2 hours ago