India

പൂച്ചയുടെ കടിയേറ്റ് സ്ത്രീകൾക്ക് ദാരുണാന്ത്യം

കൃഷ്‌ണ: പൂച്ചയുടെ കടിയേറ്റ് സ്ത്രീകൾക്ക് ദാരുണാന്ത്യം(Two Women From Vemulamada Die of Rabies After Cat Bite). ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തിലാണ് സംഭവം. പൂച്ചയുടെ കടിയേറ്റ് നാഗമണി, കമല എന്നീ സ്ത്രീകളാണ് മരിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പേര്‍ക്കും പൂച്ചയുടെ കടിയേറ്റത്.

സംഭവശേഷം ആശുപത്രിയില്‍ എത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരുവരും ടി.ടി കുത്തിവയ്പ്പ് ഉള്‍പ്പടെയുള്ള മുന്‍കരുതലുകളും എടുത്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കമലയുടെയും നാഗമണിയുടെയും ആരോഗ്യസ്ഥിതി തീരെ വഷളായതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്ഥിതി അതീവഗുരുതരമായതിനെ തുടര്‍ന്ന് കമല മംഗളഗിരിയിലെ എന്‍.ആര്‍.ഐ ആശുപത്രിയിലും നാഗമണി വിജയവാഡയിലെ കോര്‍പ്പറേറ്റ് ആശുപത്രിയിലുമാണ് മരിച്ചത്. സ്ത്രീകളെ കടിച്ച പൂച്ചയ്ക്ക് പേവിഷബാധയുള്ള നായയുടെ കടിയേറ്റിരുന്നതായി പിന്നീട് സ്ഥിരീകരിച്ചു. ഇത് സ്ത്രീകളുടെ ശരീരത്തിലേക്ക് പടര്‍ന്നതാണെന്നാണ് നിഗമനം.

B4 Admin

Recent Posts

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

10 minutes ago

അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…

17 minutes ago

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

14 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

15 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

16 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

16 hours ago