കോഴിക്കോട്: സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് സ്വദേശികളായ മുഹമ്മദ് നദാൽ (20), അഫ്ത്താബ് (21) എന്നിവരാണ് പോക്സോ കേസില്‍ പോലീസ് പിടിയിലായത്.
ഇതുവരെയും നേരിൽ കാണാത്ത വിദ്യാർഥിനിയെ യുവാക്കള്‍ പറഞ്ഞ് വശത്താക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മുഹമ്മദ് നദാലും അഫ്ത്താബും ചേർന്ന് പെൺകുട്ടിയെ വീട്ടുകാരറിയാതെ തട്ടിക്കൊണ്ടുപോയത് ജൂലയ് 20നാണ്. പെണ്‍കുട്ടിയെ കാണാതായാതോടെ രക്ഷിതാക്കള്‍ ഏലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവില്‍ പ്രതികള്‍ മലപ്പുറത്തുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് മലപ്പുറത്തെത്തിയ അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തു. ഏലത്തൂര്‍ എസ്.ഐ. ഇ.എം.സന്ദീപ്, എ എസ് ഐമാരായ കെ.എ.സജീവൻ, ജയേഷ് വാര്യർ, എസ്.സി.പി.ഒ ടി.കെ. ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…