India

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; രണ്ട് പോപ്പുലർഫ്രണ്ട് ഭീകരർ അറസ്റ്റിൽ,പ്രതികളെ പിടികൂടിയത് കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ

മംഗളൂരു: യുവമോർച്ച പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോപ്പുലർഫ്രണ്ട് ഭീകരരായ സാക്കിർ, ഷെഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. സുള്ള്യ സ്വദേശികളാണ് ഇരുവരും.

ഉച്ചയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കർണാടക പോലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പിടികൂടിയത്.

കർണാടക പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതക സംഘത്തിന് വിവരങ്ങൾ കൈമാറിയത് ഇവരാണ്. നിലവിൽ കാസർകോട്, കണ്ണൂർ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചുള്ള കർണാടക പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

നിലവിൽ 15 എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മലയാളികൾ ഉൾപ്പെട്ട സംഘത്തെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നാലെ പിടിച്ചെടുത്ത ബൈക്ക് കേരള രജിസ്‌ട്രേഷനിൽ ഉള്ളതാണ്. വാഹനം കേന്ദ്രീകരിച്ചും ഊർജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago