CRIME

മലപ്പുറത്ത് വൻ ലഹരിവേട്ട; മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊണ്ടോട്ടി: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. അരീക്കോട് പൂവ്വത്തിക്കല്‍ അമ്പാട്ട് പറമ്പില്‍ സലാഹുദ്ദീന്‍ (22), പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ കുതിരവട്ടത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി (36) എന്നിവരാണ് അറസ്റ്റിലായത്. കരിപ്പൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും കാറും പോലീസ് പിടിച്ചെടുത്തു. വിമാനത്താവളത്തിനടുത്ത് ന്യൂമാന്‍ ജങ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ജില്ല ആന്റി നാര്‍കോട്ടിക് സംഘത്തിന്റെ സഹായത്തോടെ രണ്ടംഗ സംഘത്തെ പിടികൂടിയത്.

ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.വി. ലൈജുമോന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതികളെ പിടികൂടിയത് കരിപ്പൂര്‍ സ്റ്റേഷനിലെ എസ്.ഐ സാമി, എ.എസ്.ഐ പ്രഭ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാലേഷ്, ഷബീറലി എന്നിവരും ജില്ല ആന്റി നാർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എം. ഗിരീഷ്, ആര്‍. ഷഹേഷ്, ഐ.കെ. ദിനേഷ്, സിറാജ്, സലിം എന്നിവരാണ്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

5 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

5 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

6 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago