കിം ജോങ് ഉൻ
സോൾ : ഉത്തര കൊറിയയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂൻ കനത്ത നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പു ലഭിച്ചതിന് പിന്നാലെ വിചിത്രമായ ഉത്തരവുമായി കിം ജോങ് ഉൻ ഭരണകൂടം. സ്വന്തം ജീവൻ രക്ഷിക്കുന്നതിനുമുപരി ഏകാധിപതി കിം ജോങ് ഉൻ ഉൾപ്പെടുന്ന ഛായാചിത്രങ്ങൾ കൊടുങ്കാറ്റിൽ നിന്ന് സംരക്ഷിക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്നാണ് ജനങ്ങൾക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.
കിം ജോങ്-ഉൻ, അദ്ദേഹത്തിന്റെ പിതാവ് കിം ജോങ്-ഇൽ, ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇൽ-സങ് എന്നിവരുടെ ഛായാചിത്രങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുൻ ആണ് ഇക്കാര്യം അറിയിച്ചത്. കിം വംശത്തിന്റെ പൈതൃകം വെളിവാക്കുന്ന പ്രതിമകൾ, ചുവർചിത്രങ്ങൾ, സ്മാരകങ്ങൾ എന്നിവയുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നു പത്രം ആവശ്യപ്പെട്ടു. ഇവയ്ക്കുണ്ടാകുന്ന ചെറിയ കേടുപാടുകൾ ഉണ്ടായാൽ പോലും വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷ വരെ ലഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഖനൂൻ കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടമാണ് ദക്ഷിണ കൊറിയയിൽ ഉണ്ടാക്കിയത്. ഇതോടെ ഉത്തരകൊറിയയിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വാർത്ത ഏജൻസിയായ കെസിഎൻഎ അറിയിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…