India

ജമ്മു കശ്മീരും ഇനി വികസനത്തിൽ അതിവേഗം കുതിക്കും; കശ്മീരിൽ കോടികളുടെ നിക്ഷേപം നടത്തി യുഎഇയിലെ കമ്പനികൾ

ദില്ലി: വികസന കൊടുമുടിയിലേറാൻ ജമ്മു കശ്മീരും. കശ്മീരിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് യുഎഇയിലെ കമ്പനികൾ (UAE Companies Investment In Jammu Kashmir). രാജ്യങ്ങൾ നിക്ഷേപം നടത്താൻ തയ്യാറെടുക്കുന്നത് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണെന്നാണ് വിദഗ്ധർ പറയുന്നത്. യുഎഇയിൽ സർക്കാർ-സ്വകാര്യരംഗത്തുള്ള ഏഴു കമ്പനികളാണ് ജമ്മു കശ്മീരിൽ നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നത്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ എടുത്ത് മാറ്റിയതിന് പിന്നാലെയാണ് കേന്ദ്ര ഭരണ പ്രദേശത്ത് നിക്ഷേപം നടത്താൻ വിദേശ രാജ്യങ്ങൾ തയ്യാറാകുന്നത്.

അതേസമയം ഇത്തരത്തിൽ നിക്ഷേപങ്ങളെത്തുന്നതോടെ ഇത് യുവാക്കൾക്ക് വൻ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. കഴിഞ്ഞ ആഴ്ച ദുബായ് സന്ദർശനത്തിനിടെ കശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ നിരവധി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ലുലു ഗ്രൂപ്പ്, അൽ മായ ഗ്രൂപ്പ്, എംഎടിയു ഇൻവെസ്റ്റ്മെന്റ് എൽഎൽസി, ജിഎൽ എംപ്ലോയ്മെന്റ് ബ്രോക്കറേജ് എൽഎൽസി, നൂൺ ഗ്രൂപ്പ് എന്നിവയുമായി വിവിധ കരാറുകൾ ഒപ്പുവച്ചു.

കൂടാതെ, ഡിപി വേൾഡ് ജമ്മു കശ്മീരിൽ ഒരു ഉൾനാടൻ തുറമുഖം നിർമ്മിക്കാനുള്ള പദ്ധതിയിലും ധാരണയായിട്ടുണ്ട്. സെഞ്ച്വറി ഫിനാൻഷ്യലിന്റെ 100 മില്യൺ ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രവും (എംഒയു) ഒപ്പുവച്ചുകഴിഞ്ഞു. കശ്മീരിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ കാരണം 45,000 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയിൽ 18,300 കോടി രൂപയും അധികമായി ലഭിക്കാൻ സാധിച്ചുവെന്ന് മനോജ് സിൻഹ പറഞ്ഞു. സുരക്ഷ മെച്ചപ്പെടുത്തുകയും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തതിലൂടെ പ്രതിമാസം ശരാശരി 1.4 ദശലക്ഷം വിനോദസഞ്ചാരികളെത്തുന്നുണ്ട്. ഇത് വാണിജ്യമേഖലയിൽ ഉയർച്ച വരുത്താൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Anandhu Ajitha

Recent Posts

മദ്രസ അദ്ധ്യാപകർക്ക് പോലീസ് നടപടികളിൽ നിന്ന് സംരക്ഷണം!ബില്ല് പിൻവലിച്ച് യോഗി സർക്കാർ

മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…

5 minutes ago

തിരുവനന്തപുരത്ത് കാമരാജ് കോൺഗ്രസ് നിർണായക ശക്തി ! പ്രയോജനം എൻ ഡി എയ്ക്ക് ലഭിക്കും I KAMARAJ CONGRESS

വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…

49 minutes ago

ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയത് യൂനുസ് ഭരണകൂടം ! ലക്ഷ്യമിട്ടത് പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ; ഗുരുതരാരോപണവുമായി സഹോദരൻ

ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…

51 minutes ago

നടി ആക്രമിക്കപ്പെട്ട കേസ് !ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ; ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും ലഭിക്കണമെന്നും ആവശ്യം

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…

1 hour ago

ഗ്ലോബൽ ടി വി നസ്‌നീൻ മുന്നിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകൾ I BANGLADESH UNREST

ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…

2 hours ago

രാജ്യത്തെ വ്യോമയാന മേഖല കുത്തകകൾക്ക് വിട്ടു കൊടുക്കില്ല ! 2 വിമാനക്കമ്പനികൾക്ക് കൂടി പ്രവർത്തനാനുമതി നൽകി കേന്ദ്ര സർക്കാർ

സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…

2 hours ago