Monday, October 12, 2026

ദക്ഷിണാഫ്രിക്കൻ സ്വദേശി ദുബായ്ക്ക് കടന്നത് 4500 രൂപയുടെ വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റിലൂടെ

ദില്ലി: ഒമിക്രോൺ ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ടത് 4500 രൂപയുടെ വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റിലൂടെ. കൊവിഡ് ബാധിച്ച ഇയാളിൽ നിന്നും പണം വാങ്ങി കൊവിഡ് നെഗറ്റീവാണെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. വ്യാജസർട്ടിഫിക്കറ്റ് നൽകിയ സ്വകാര്യ ലാബിനെതിരെ പൊലീസ് കണ്ടെത്തി കേസെടുത്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ലാബിനെതിരെ പൊലീസ് കേസെടുത്തു.

ദക്ഷിണാഫ്രിക്കൻ സ്വദേശി താമസിച്ച ബംഗ്ലൂരു ഷാംഗ്രിലാ ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് ഹോട്ടലിന് നോട്ടീസ് നൽകിയത്. കൊവിഡ് ബാധിതനായിട്ടും പുറത്ത് പോവാൻ അനുവദിച്ചതിലും വിശദീകരണം തേടി. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശി ബംഗ്ലൂരുവിൽ കറങ്ങിയിട്ടുണ്ടെന്നും നിരവധി പേരുമായി ഇടപെട്ടിട്ടുണ്ടെന്നുമുള്ള വിവരമാണ് ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്നത്.

Related Articles

Latest Articles